മായങ്ങളില്ലാത്ത ശുദ്ധമായ മയോണൈസ്
ആവശ്യമുള്ള സാധനങ്ങള്‍ 1. വെള്ളുതുള്ളി 35 അല്ലി 2. എണ്ണ. സണ്‍ഫ്‌ലവര്‍ ഓയില്‍,ഒലിവ് ഓയില്‍ തുടങ്ങിയവയൊക്കെ ഉപയോഗിക്കാം(ഒന്നര റ്റീകപ്പ്) 3. മുട്ട. 4 4. വെളള വിനാഗരി…
ആവശ്യമുള്ള സാധനങ്ങള്‍
1. വെള്ളുതുള്ളി 35 അല്ലി
2. എണ്ണ. സണ്‍ഫ്‌ലവര്‍ ഓയില്‍,ഒലിവ് ഓയില്‍ തുടങ്ങിയവയൊക്കെ ഉപയോഗിക്കാം(ഒന്നര റ്റീകപ്പ്)
3. മുട്ട. 4
4. വെളള വിനാഗരി 3 റ്റെബിള്‍ സ്പൂണ്‍
5ഉപ്പ് പാകത്തിനു
പാകം ചെയ്യുന്ന വിധം
Step 1
ഒരു ബ്ലെന്‍ടെര്‍ അല്ലെങ്കില്‍ അപ്പര്‍ ലിട് തുറാക്കാവുന്ന മിക്‌സിയുടെ ജാര്‍ എടുക്കുക.ഓയിലൊഴികെ എല്ലാം ജാറില്‍ ഇട്ട്(ബ്ലെന്‍ടറിലിട്ട് ) നന്നായി അടിക്കുക.
Step 2
3 മിനുറ്റിനു ശേഷം അപ്പര്‍ ലിട് തുറന്ന് ഓയില്‍ കുറെശ്ശെ ഒഴിച്ച് കൊടുക്കുക.ബ്ലെന്‍ടിങ്ങ് നിര്‍ത്തരുത്. മിക്‌സിയിലാണെങ്കിലും അങ്ങനെ തന്നെ.കുറച്ച് സമയം കഴിയുമ്‌ബോള്‍ നല്ല തിക്കും,സ്മൂത്തും ആയി ഒരു മിക്‌സ് ആകും. അപ്പൊ ബ്ലെന്‍ടിങ്ങ് നിര്‍ത്താം.(മിക്‌സി ഓഫ് ചെയ്യാം).
Step 3
ശെഷം വായു കടക്കാത കുപ്പിയിലാക്കി സൂക്ഷിക്കാം. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.2 ആഴ്ചക്ക് ഉള്ളില്‍ ഉപയോഗിച്ച് തീര്‍ക്കുന്നത് ആകും കൂടുതല്‍ നല്ലത്. ആവശ്യമനുസരിച്ച് അളവ് കുറച്ചും ഉണ്ടാക്കാം
Step 4
അങ്ങനെ നമ്മുടെ മയോണൈസ് തയ്യാര്‍.ഇനി സാന്‍ വിച്ചും ,ബര്‍ഗ്ഗറും ഒക്കെ ഉണ്ടാക്കുമ്‌ബോള്‍ മയോണൈസ് പുറത്ത് നിന്ന് മേടിക്കാതെ ,മായം ഇല്ലാതെ നമ്മുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കി ഉപയോഗിക്കാം.