ഒന്നോ രണ്ടോ അല്ല! അഞ്ച് ക്യാമറകളുമായി എല്‍ജി
ആദ്യമൊക്കെ ഫോണുകളില്‍ ഒരു ക്യാമറ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് മുന്‍വശത്ത് ഒരു ക്യാമറ കൂടി വന്നു. അതിനിടയ്ക്കാണ് ഫോണിന്റെ പുറകില്‍ രണ്ട് ക്യാമറകള്‍ വന്നത്. വിപണിയില്‍ ഇരട്ട…
ആദ്യമൊക്കെ ഫോണുകളില്‍ ഒരു ക്യാമറ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് മുന്‍വശത്ത് ഒരു ക്യാമറ കൂടി വന്നു. അതിനിടയ്ക്കാണ് ഫോണിന്റെ പുറകില്‍ രണ്ട് ക്യാമറകള്‍ വന്നത്. വിപണിയില്‍ ഇരട്ട സെന്‍സറുകളോട് കൂടിയ ക്യാമറകള്‍ വന്നു തുടങ്ങിയപ്പോഴാണ് വാവെയ് പി 20 പ്രൊ 4 ക്യാമറയുമായി എത്തിയത്. എന്നാല്‍ ഇപ്പോഴിതാ പി 20 പ്രോയെയും കടത്തിവെട്ടിക്കൊണ്ട് 5 ക്യാമറകളുമായി എല്‍ജി ഒരു ഫോണ്‍ അവതരിപ്പിക്കുന്നത്.
എല്‍ജിയുടെ വി സീരീസില്‍ പെട്ട ഇനി ഇറങ്ങാനിരിക്കുന്ന V40 മോഡലില്‍ ആയിരിക്കും ഈ രീതിയില്‍ 5 ക്യാമറകള്‍ ഉണ്ടാകുക. പുറകില്‍ മൂന്ന് സെന്‍സറുകളും മുന്‍വശത്ത് രണ്ടു സെന്‍സറുകളും അടക്കം മൊത്തം 5 ക്യാമറകള്‍.
ഫോണില്‍ ഫേസ് അണ്‍ലോക്ക് സംവിധാനത്തിനു പുറമെ 3ഡി മാപ്പിംഗ് സംവിധാനം കൂടെ ഉണ്ടാകും. പിറകിലെ മൂന്ന് ക്യാമറകളില്‍ ഒരെണ്ണം മുഖ്യ സെന്‍സറും രണ്ടാമത്തേത് എല്‍ജിയുടെ തനത് ക്യാമറ പ്രത്യേകതയായ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ആയിരിക്കും. മൂന്നാമത്തേത് എന്ത് ലെന്‍സ് ആയിരിക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. ഒരുപക്ഷെ സൂം ലെന്‍സ് അല്ലെങ്കില്‍ ഫീല്‍ഡ് ഡെപ്ത് ആവശ്യങ്ങള്‍ക്കായുള്ള സെന്‍സര്‍ ആയിരിക്കാം ഇത്.
ഫോണില്‍ അഞ്ചു ക്യാമറകള്‍ക്ക് പുറമെ OLED അല്ലെങ്കില്‍ എല്‍സിഡി ഡിസ്‌പ്ലേ ഉണ്ടാകും എന്നാണ് പ്രതീക്ഷ. പ്രോസസറിന്റെ കാര്യത്തില്‍ Snapdragon 845 തന്നെയാവാന്‍ ആണ് സാധ്യത. മെമ്മറി 6 ജിബി, 8 ജിബി അതുപോലെ 64 ജിബി, 128 ജിബി എന്നിവയും പ്രതീക്ഷിക്കാം.