സംസ്ഥാന സീനിയര്‍ തയ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം
തൃക്കരിപ്പൂര്‍: ഇരുപതാമത് സംസ്ഥാന സീനിയര്‍ തയ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പ് നാളെയും ജൂലൈ ഒന്നിനും നടക്കും. ഇളമ്പച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യണ്‍സില്‍ ജില്ലാ പ്രസിഡന്റ് എന്‍.എ. സുലൈമാന്‍ ഉള്‍പ്പെടെ…
തൃക്കരിപ്പൂര്‍: ഇരുപതാമത് സംസ്ഥാന സീനിയര്‍ തയ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പ് നാളെയും ജൂലൈ ഒന്നിനും നടക്കും. ഇളമ്പച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യണ്‍സില്‍ ജില്ലാ പ്രസിഡന്റ് എന്‍.എ. സുലൈമാന്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളും പങ്കെടുക്കും. ജൂലൈ രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജാനകി അധ്യക്ഷത വഹിക്കും. തയ്ക്വാന്‍ഡോ ട്രെയിനിംഗ് സെന്റര്‍, ജില്ലാ തയ്ക്വാന്‍ഡോ അസോസിയേഷന്‍ എന്നിവരുടെ ആതിഥേയത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നുമായി മുന്നൂറില്‍പ്പരം കായിക താരങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ 46 കിലോ മുതല്‍ 87 കിലോ തൂക്കത്തിനനുസരിച്ചുള്ള എട്ടുവീതം കാറ്റഗറികളിലും വെറ്ററന്‍സ് വിഭാത്തില്‍ നാലുവീതം കാറ്റഗറികളിലായി മത്സരങ്ങളും, വ്യക്തിഗത, പെയര്‍, ഗ്രൂപ്പ് വിഭാഗങ്ങളിലായി പൂംസെ മത്സരങ്ങളും നടക്കും.
സമാപന ചടങ്ങില്‍ സംസ്ഥാനദേശീയ തലത്തില്‍ വിജയം നേടിയ തയ്ക്വാന്‍ഡോ താരങ്ങളെയും തൃക്കരിപ്പൂരിന്റെ പെരുമ ദേശീയസംസ്ഥാന തലത്തില്‍ എത്തിച്ച ഫുട്‌ബോള്‍ താരങ്ങളായ എം. സുരേഷ്, എം. മുഹമ്മദ് റാഫി, കെ.പി. രാഹുല്‍ എന്നിവരെ അനുമോദിക്കും. പത്രസമ്മേളനത്തില്‍ തയ്ക്വാന്‍ഡോ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം. കുഞ്ഞബ്ദുള്ള, സെക്രട്ടറി കെ. ഷാജി,എം.കെ. കുഞ്ഞികൃഷ്ണന്‍, വി.കെ. രാധാകൃഷ്ണന്‍, ടി.വി. രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.