പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം: മധ്യവയസ്കന് എട്ടരവർഷം തടവും പിഴയും

ക​രു​നാ​ഗ​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് എ​ട്ട​ര​വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. ശൂ​ര​നാ​ട് തെ​ക്ക് തൃ​ക്കു​ന്ന​പ്പു​ഴ തെ​ക്ക് ബി​ജു​ഭ​വ​ന​ത്തി​ൽ…

By :  Editor
Update: 2023-12-07 03:16 GMT

ക​രു​നാ​ഗ​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് എ​ട്ട​ര​വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. ശൂ​ര​നാ​ട് തെ​ക്ക് തൃ​ക്കു​ന്ന​പ്പു​ഴ തെ​ക്ക് ബി​ജു​ഭ​വ​ന​ത്തി​ൽ ബി​ജു(43)വി​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി എ​ഫ്. മി​നി​മോ​ളാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പോ​ക്‌​സോ ആ​ക്ടി​ലെ​യും ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ​യും പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യ​ൽ നി​യ​മ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശി​ക്ഷാ​വി​ധി. മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ പ്ര​തി മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​തി​ജീ​വ​ത​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​യാ​ക്കി​യ​താ​യി കാ​ട്ടി ശൂ​ര​നാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷ​വും ര​ണ്ടു​മാ​സ​വും അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോടതി വി​ധി​യി​ൽ പ​റ​യു​ന്നു.

ശാ​സ്താം​കോ​ട്ട ഡി​വൈ.​എ​സ്.​പി​യാ​യി​രു​ന്ന പി. ​രാ​ജ്കു​മാ​റാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​സി. പ്രേ​മ​ച​ന്ദ്ര​ൻ ഹാ​ജ​രാ​യി.

Tags:    

Similar News