ഓർക്കാട്ടേരിയിലെ ഷെബിനയുടെ ആത്മഹത്യ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന്?; മർദന ദൃശ്യം പുറത്ത്; ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയില്‍

Kozhikode : ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭര്‍തൃവീട്ടിലെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്നയാണ്…

By :  Editor
Update: 2023-12-08 12:43 GMT

Kozhikode : ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭര്‍തൃവീട്ടിലെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്നയാണ് മരിച്ചത്. ഹബീബിന്റെ അമ്മാവൻ ഹനീഫയെ ഇന്ന് വൈകിട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷബ്നയെ ഹനീഫ മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. രാത്രി ഏഴോടെ ഹനീഫയെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.

ഓര്‍ക്കാട്ടേരിയില്‍ മുപ്പതുകാരിയുടെ മരണത്തിനു പിന്നിൽ ഭർതൃവീട്ടുകാരുടെ ഗാർഹിക പീഡനമാണെന്ന ബന്ധുക്കളുടെ പരാതിക്കു പിന്നാലെ, യുവതിയെ ഭർതൃവീട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയ്ക്കാണ് മർദ്ദനമേറ്റത്. ഭർതൃവീട്ടുകാർക്കെതിരെ ഷെബിനയുടെ കുടുംബം എടച്ചേരി പൊലീസില്‍ പരാതി നല്‍കി. അസ്വഭാവിക മരണത്തിനു കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിരുന്നു.

ഭര്‍തൃമാതാവിന്‍റെയും സഹോദരിയുടെയും പീഡനം സഹിക്കവയ്യാതെയാണ് ഷെബിനെ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതി ആത്മഹത്യയുടെ വക്കിലാണെന്ന് മനസ്സിലാക്കിയിട്ടും രക്ഷിക്കാന്‍ ഭര്‍തൃപിതാവും ഒന്നും ചെയ്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇതിനിടെയാണ് ഷെബിനയെ ഭർതൃവീട്ടുകാർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്

മാനസികമായും ശാരീരികമായും ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിക്കുന്നുവെന്ന് ഷെബിന പലതവണ പറഞ്ഞിട്ടും കുടുംബാംഗങ്ങള്‍ ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും, ഒരുതരത്തിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നു വന്നതോടെയാകാം യുവതി ജീവനൊടുക്കിയതെന്നുമാണ് പൊലീസ് പറയുന്നത്.

കേസിൽ സ്ത്രീധന നിരോധന വകുപ്പ് (498 എ) ഉൾപ്പെടെ പൊലീസ് കൂട്ടിച്ചേർത്തു. നേരത്തേ അസ്വഭാവിക മരണത്തിന് ആയിരുന്നു എടച്ചേരി പൊലീസ് കേസെടുത്തിരുന്നത്. അതേസമയം, കേസ് അന്വേഷണത്തിന്റെ ചുമതല വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദിന് കൈമാറി.

പൊലീസ് അരൂരിലെ വീട്ടിലെത്തി ഷബ്നയുടെ ഉമ്മ മറിയം, മകൾ, ബന്ധുക്കൾ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അരൂരിലെ കുനിയിൽ പുളിയം വീട്ടിൽ ഷബ്നയെ, ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹബീബ് പ്രവാസിയാണ്. പത്തു വര്‍ഷം മുൻപായിരുന്നു ഹബീബുമായുള്ള ഷബ്‌നയുടെ വിവാഹം.

Tags:    

Similar News