ഫിജികാര്‍ട്ട് ഇന്ത്യയിലും: ഔദ്ദ്യോഗിക ലോഞ്ച് നടി തമന്ന നിര്‍വഹിക്കും
തൃശൂര്‍: ഡയറക്ട് മാര്‍ക്കറ്റിംഗും ഇകോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇകോമേഴ്‌സ് പ്‌ളാറ്റ്‌ഫോമായ ഫിജികാര്‍ട്ട്.കോം ഇന്ത്യയിലെത്തുന്നു. ഔപചാരികമായ ഉദ്ഘാടനം അങ്കമാലി ആഡ്‌ലെക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 8…
തൃശൂര്‍: ഡയറക്ട് മാര്‍ക്കറ്റിംഗും ഇകോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇകോമേഴ്‌സ് പ്‌ളാറ്റ്‌ഫോമായ ഫിജികാര്‍ട്ട്.കോം ഇന്ത്യയിലെത്തുന്നു. ഔപചാരികമായ ഉദ്ഘാടനം അങ്കമാലി ആഡ്‌ലെക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 8 നു ഉച്ചക്ക് രണ്ടു മണിക്ക് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമന്‍ നിര്‍വഹിക്കും. ഫിജികാര്‍ട്ടിന്റെ ഔദ്യോഗിക ലോഞ്ച് പ്രമുഖ ബോളിവുഡ് താരം തമന്ന നിര്‍വഹിക്കും. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ സാരഥി ഡോ.ബോബി ചെമ്മണൂരാണ് ഫിജികാര്‍ട്ട്.കോം ചെയര്‍മാന്‍.
2016 ഒക്ടോബറില്‍ ദുബായില്‍ ആരംഭിച്ച ഫിജികാര്‍ട്ട്.കോമിന് ചുരുങ്ങിയ കാലംകൊണ്ട് തന്നെ യു.എ.ഇ യില്‍ വന്‍ തോതില്‍ ഉപഭോക്താക്കളുടെ അംഗീകാരം നേടിയെടുക്കാനായി. ഇതിന്റെ ചുവടു പിടിച്ചാണ് കമ്പനി വിപുലീകരണത്തിന് തയ്യാറെടുക്കുന്നത്. ഇന്ത്യക്കു പുറമേ മലേഷ്യ, നേപ്പാള്‍, യു.എസ് എന്നിവിടങ്ങളിലേക്കും സൗദി അറേബ്യ ഉള്‌പ്പെടെ ഇതര ജി.സി.സി രാജ്യങ്ങളിലേക്കും ഘട്ടം ഘട്ടമായി പ്രവര്‍ത്തനം വ്യാപിപ്പിക്കും. വ്യത്യസ്ത സംരംഭങ്ങളിലായി 4000 കോടി രൂപ വിറ്റുവരവുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ കീഴിലാണ് ഫിജികാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.
www.phygicart.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഫിജികാര്‍ട്ട് ഉല്‍പന്നങ്ങള്‍ ലഭിക്കുക. ഇതിനായി സൗജന്യ മൊബൈല്‍ ആപ്പും ലഭ്യമാണ്. ഡയറക്ട് മാര്‍ക്കറ്റിംഗിനെയും ഇകോമഴ്‌സിനെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്ന ആശയത്തിലൂടെയാണ് ഫിജികാര്‍ട്ട്.കോമിന്റെ പിറവിയെന്ന് ചെയര്‍മാന്‍ ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.
ഫിജികാര്‍ട്ട് ചെയര്‍മാനും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍, ഫിജികാര്‍ട്ട് സി ഇ ഒ ഡോ.ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനീഷ് കെ ജോയ്, വൈസ് പ്രസിഡണ്ട് സജീവ് വി പി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.