ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു

ബ്രിട്ടന്‍: ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ രാജി വച്ചു. പ്രധാനമന്ത്രി തെരേസമേയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജി വെച്ചത്. ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് കഴിഞ്ഞ ദിവസം…

By :  Editor
Update: 2018-07-10 01:28 GMT

Britain’s Foreign Secretary Boris Johnson waves as he leaves Downing Street in London, Britain, June 28, 2018

ബ്രിട്ടന്‍: ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ രാജി വച്ചു. പ്രധാനമന്ത്രി തെരേസമേയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജി വെച്ചത്. ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.

ബ്രെക്‌സിറ്റിന് ശേഷം യൂറോപ്പ്യന്‍ യൂണിയനുമായി സാമ്ബത്തിക ബന്ധം തുടരാനുള്ള ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസമേയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇരുവരും രാജി സമര്‍പ്പിച്ചിരിക്കുന്നത്. തെരേസ മെയുടെ തീരുമാനത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചതിന് ശേഷമാണ് ഇരുവരും രാജി നല്‍കിയിരിക്കുന്നത്. ഇരുവരുടെയും രാജി തെരേസ മേ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കും. ജൂനിയര്‍ ബ്രെക്‌സിറ്റ് മന്ത്രിയും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ക്കാരിനെ അട്ടിമറിക്കാനല്ല രാജിയെന്ന് ഡേവിസ് വ്യക്തമാക്കി. ബ്രെക്‌സിറ്റ് വ്യവസ്ഥകള്‍ മയപ്പെടുത്തുന്നതിനെ ഡേവിസ് എതിര്‍ത്തിരുന്നു. ബ്രെക്‌സിറ്റിന്റെ ഗൗരവം നഷ്ടപ്പെടുത്തുന്നതാണ് തെരേസ മേ കൊണ്ട് വരുന്ന മാറ്റങ്ങളെന്ന് രാജിക്കത്തില്‍ അദ്ദേഹം ആരോപിച്ചു. വ്യാപാര നയങ്ങളില്‍ വരുന്ന മാറ്റത്തോടാണ് രാജിവെച്ചവരുടെ പ്രധാന എതിര്‍പ്പ്. ഇരുവരുടെയും രാജി തെരേസമെയ് സ്വീകരിച്ചു. അതേ സമയം ഡേവിസിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും മന്ത്രിസഭ ഒറ്റക്കെട്ടായാണ് തീരുമാനങ്ങളെടുത്തതെന്നും തെരേസ മേ പറഞ്ഞു.

Similar News