ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 13 പവന്‍ സ്വര്‍ണം കവര്‍ന്ന് വിറ്റു; രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്: വടകര വില്യാപ്പള്ളി കൊളത്തൂര്‍ റോഡില്‍ ഡോക്ടറുടെ വീട്ടില്‍നിന്നു 13 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍. നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുല്ല (53), കുറ്റ്യാടിയില്‍…
കോഴിക്കോട്: വടകര വില്യാപ്പള്ളി കൊളത്തൂര്‍ റോഡില്‍ ഡോക്ടറുടെ വീട്ടില്‍നിന്നു 13 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍. നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുല്ല (53), കുറ്റ്യാടിയില്‍ താമസിക്കുന്ന പാലക്കാട് മണ്ണാര്‍ക്കാട് ത്രിക്കടേരി ചെമ്മണ്ണൂര്‍ മാങ്ങോട് ചക്കിങ്ങല്‍ സി ബഷീര്‍ (52) എന്നിവരെയാണു വടകര പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണം വില്‍പന നടത്താന്‍ സഹായിച്ചയാളാണ് ബഷീര്‍.
കഴിഞ്ഞ ജൂലൈ 23ന് വില്യാപ്പള്ളി എംജെ ആശുപത്രിയിലെ ഡോ.സനീഷ് രാജിന്റെ കണിയാങ്കണ്ടി പാലത്തിനു സമീപത്തെ വാടകവീട് കുത്തിത്തുറന്നാണു സ്വര്‍ണം കവര്‍ന്നത്. ഡോക്ടര്‍ വീട് പൂട്ടി കണ്ണൂര്‍ ചാലാട്ടുള്ള സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണു വീട് കുത്തിത്തുറന്നു കിടക്കുന്നതും മോഷണമുണ്ടായതും കണ്ടത്.
അബ്ദുല്ലയെയും ബഷീറിനെയും കൂട്ടി അന്വേഷണസംഘം പാലക്കാട്ടെത്തി. സ്വര്‍ണം വിറ്റ മണ്ണാര്‍ക്കാട്ടെ രണ്ടു ജ്വല്ലറികളില്‍ നിന്നായി 8 പവനോളം കണ്ടെടുത്തു.