വ്യാജവാര്‍ത്തകള്‍ക്കെതിരെ ഫുള്‍ പേജ് പരസ്യവുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് മുഖാന്തിരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പ്രാഥമിക നടപടിയുമായി വാട്‌സ്ആപ്പ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. വ്യാജവാര്‍ത്തകള്‍ ആള്‍കൂട്ട കൊലയിലേക്കും ആക്രമണങ്ങളിലേക്കും നയിക്കുന്നതിനെ…

By :  Editor
Update: 2018-07-11 02:01 GMT

വാട്‌സ്ആപ്പ് മുഖാന്തിരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പ്രാഥമിക നടപടിയുമായി വാട്‌സ്ആപ്പ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. വ്യാജവാര്‍ത്തകള്‍ ആള്‍കൂട്ട കൊലയിലേക്കും ആക്രമണങ്ങളിലേക്കും നയിക്കുന്നതിനെ തുടര്‍ന്നാണ് നടപടിയുമായി വാട്‌സ്ആപ്പ് രംഗത്തെത്തിയത്.

ഇന്ത്യയിലെ പ്രമുഖ പത്രങ്ങളില്‍ ഫുള്‍പേജ് പരസ്യം നല്‍കിയാണ് വാട്‌സ്ആപ്പ് വ്യാജ വാര്‍ത്തകള്‍ക്കെതിരെയുള്ള ആദ്യ നടപടി സ്വീകരിച്ചത്. വടക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന പത്രങ്ങളുടെ പിന്‍ പേജിലാണ് പരസ്യം അച്ചടിച്ച് വന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സര്‍ക്കാര്‍ വാട്‌സ്ആപ്പിനോട് പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നടപടി. വ്യാജ വാര്‍ത്തകളെക്കുറിച്ചുള്ള നിര്‍ദേശങ്ങളാണ് പരസ്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Similar News