കേന്ദ്ര സർവിസിൽ 2049 ഒഴിവ് ; അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു

കേ​ന്ദ്ര സ​ർ​വി​സു​ക​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ആ​കെ 2049 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. എ​സ്.​എ​സ്.​എ​ൽ.​സി/​പ്ല​സ്ടു/​ഡി​ഗ്രി/​പി.​ജി വ​രെ യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന നി​ര​വ​ധി ത​സ്തി​ക​ക​ളാ​ണു​ള്ള​ത്.…

By :  Editor
Update: 2024-03-03 21:23 GMT

കേ​ന്ദ്ര സ​ർ​വി​സു​ക​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ആ​കെ 2049 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.

എ​സ്.​എ​സ്.​എ​ൽ.​സി/​പ്ല​സ്ടു/​ഡി​ഗ്രി/​പി.​ജി വ​രെ യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന നി​ര​വ​ധി ത​സ്തി​ക​ക​ളാ​ണു​ള്ള​ത്. ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും യോ​ഗ്യ​ത​ക​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളു​മ​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.ssc.gov.inൽ ​ല​ഭ്യ​മാ​ണ്. അ​ധി​കം ത​സ്തി​ക​ക​ളി​ലും 18-25/30 വ​യ​സ്സ് പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം.

നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. 489 ത​സ്തി​ക​ക​ളി​ലാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. ത​സ്തി​ക​ക​ൾ: ന​ഴ്സി​ങ് ഓ​ഫി​സ​ർ, ഫാ​ർ​മ​സി​സ്റ്റ് (അ​ലോ​പ്പ​തി) അ​സി​സ്റ്റ​ന്റ് പ്ലാ​ന്റ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫി​സ​ർ, ഫ​യ​ർ​മാ​ൻ, ഡ്രി​ല്ല​ർ കം ​മെ​ക്കാ​നി​ക്, ഗേ​ൾ കേ​ഡ​റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ, ഡേ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ, ഡ്രൈ​വ​ർ-​കം-​മെ​ക്കാ​നി​ക്, സീ​നി​യ​ർ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ്, അ​സി​സ്റ്റ​ന്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സ​ർ, ഡേ​റ്റാ പ്രോ​സ​സി​ങ് അ​സി​സ്റ്റ​ന്റ്, സി​വി​ൽ മോ​ട്ടോ​ർ ഡ്രൈ​വ​ർ, സ്റ്റാ​ഫ് കാ​ർ ഡ്രൈ​വ​ർ, സൂ​പ്പ​ർ​വൈ​സ​ർ (എ​ൻ​ജി​നീ​യ​റി​ങ്), കോ​ർ​ട്ട് ക്ല​ർ​ക്ക്, അ​സി​സ്റ്റ​ന്റ് ആ​ർ​ക്കി​യോ​ള​ജി​സ്റ്റ്, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ (ഫിം​ഗ​ർ പ്രി​ന്റ്), ല​ബോ​റ​ട്ട​റി അ​റ്റ​ൻ​ഡ​ന്റ്, അ​സി​സ്റ്റ​ന്റ് സെ​ൻ​ട്ര​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഓ​ഫി​സ​ർ (ലാം​ഗ്വേ​ജ്), അ​സി​സ്റ്റ​ന്റ് ഫീ​ൽ​ഡ് ഓ​ഫി​സ​ർ, സീ​നി​യ​ർ ഡ്രാ​ഫ്റ്റ്സ്മാ​ൻ, ഓ​ഫി​സ് സൂ​പ്ര​ണ്ട്, റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്റ്, സ്റ്റോ​ർ കീ​പ്പ​ർ, കാ​ന്റീ​ൻ അ​റ്റ​ൻ​ഡ​ന്റ്, വൊ​ക്കേ​ഷ​ന​ൽ ഇ​ൻ​സ്ട്ര​ക്ട​ർ (ഡ്ര​സ് മേ​ക്കി​ങ്, ഫാ​ഷ​ൻ ഡി​സൈ​ൻ, ഫ്ര​ണ്ട് ഓ​ഫി​സ്, ഇ​ന്റീ​രി​യ​ർ ഡി​സൈ​ൻ, കോ​പ്പ, ഫു​ഡ് ആ​ന്റ് ബി​വ്റേ​ജ്, സ​ർ​വി​സ്, കോ​സ്മ​റ്റോ​ള​ജി, സ്റ്റെ​നോ​ഗ്രാ​ഫി മു​ത​ലാ​യ​വ), ടൂ​റി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ, ജൂ​നി​യ​ർ മെ​ഡി​ക്ക​ൽ ടെ​ക്നോ​ള​ജി​സ്റ്റ്, മ​ൾ​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫ്, ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ (ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്), സ​യ​ന്റി​ഫി​ക് അ​സി​സ്റ്റ​ന്റ്, റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ്, ബൊ​ട്ടാ​ണി​ക്ക​ൽ അ​സി​സ്റ്റ​ന്റ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ, ട്രെ​യി​ൻ​ഡ് ഗ്രാ​ജു​വേ​റ്റ് ടീ​ച്ച​ർ, പ്രൈ​മ​റി ടീ​ച്ച​ർ, ഓ​ഫി​സ് അ​റ്റ​ൻ​ഡ​ന്റ് (MTS), സീ​നി​യ​ർ സു​വോ​ള​ജി​ക്ക​ൽ അ​സി​സ്റ്റ​ന്റ്, ആ​ർ​ട്ടി​സ്റ്റ്, ടെ​ക്നി​ക്ക​ൽ ഓ​പ​റേ​റ്റ​ർ. ഒ​ഴി​വു​ക​ളി​ൽ എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​ഇ.​ഡ​ബ്ലി​യു.​എ​സ്/​പി.​ഡ​ബ്ലി​യു.​ബി.​ഡി/​വി​മു​ക്ത ഭ​ട​ന്മാ​ർ മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണാ​നു​കൂ​ല്യം ല​ഭി​ക്കും.

യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച് 18 വ​രെ അ​പേ​ക്ഷി​ക്കാം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത സെ​ല​ക്ഷ​ൻ ടെ​സ്റ്റ് മേ​യ് 6-8 വ​രെ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തും.

Tags:    

Similar News