കപ്പ ചിപ്പ്‌സ് എളുപ്പ്തില്‍ തയ്യാറാക്കാം
കപ്പ എല്ലാവരുടെയും ഇഷ്ട വിഭവം തന്നെയാണ്. മലയാളികളുടെ പ്രധാന വിഭവം കൂടിയാണ് കപ്പ. വളരെ എളുപ്പത്തില്‍ തയാറാക്കാന്‍ പറ്റുന്ന ഒരു വിഭവമാണ് കപ്പ ചിപ്‌സ്. കപ്പയില്‍ ധാരാളം…
കപ്പ എല്ലാവരുടെയും ഇഷ്ട വിഭവം തന്നെയാണ്. മലയാളികളുടെ പ്രധാന വിഭവം കൂടിയാണ് കപ്പ. വളരെ എളുപ്പത്തില്‍ തയാറാക്കാന്‍ പറ്റുന്ന ഒരു വിഭവമാണ് കപ്പ ചിപ്‌സ്. കപ്പയില്‍ ധാരാളം അന്നജവും പോഷകമൂല്യവും അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ വളരെ ആരോഗ്യകരമായ ഒന്നുകൂടിയാണിത്.
കപ്പയുടെ തോലുമാറ്റി കഴുകി വൃത്തിയാക്കിയ ശേഷം കനം കുറച്ചു മുറിച്ചു എണ്ണയില്‍ വറുത്തുകോരി വയ്ക്കുക. അതിലേക്ക് ഉപ്പും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്തു ഉപയോഗിക്കാവുന്നതാണ്.
കപ്പ വറുത്തത് തയ്യാറാക്കാം
1. കപ്പ നല്ലപോലെ കഴുകുക.
2. തോല്‍ പൂര്‍ണമായും കളയുക.
3. വട്ടത്തില്‍ കനം കുറച്ച് കഷ്ണങ്ങളാക്കുക.
4. തവയില്‍ എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക.
5. മീഡിയം തീയില്‍ വച്ച് നന്നായി വേവിക്കുക.
6. പൊരിയല്‍ ശബ്ദം നില്‍ക്കുമ്‌ബോള്‍ കപ്പ പാകമായി എന്ന് മനസിലാക്കാം.അപ്പോള്‍ പാനില്‍ നിന്നും കോരി മാറ്റുക.
7. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേര്‍ക്കുക.
വൃത്തിയാക്കല്‍ ഒഴിച്ചുകഴിഞ്ഞാല്‍ കപ്പ ചിപ്‌സ് ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. നന്നായി പാചകം ചെയ്തു വായു കയറാത്ത പാത്രത്തില്‍ സൂക്ഷിച്ചാല്‍ ദീര്‍ഘനാള്‍ കേടുകൂടാതിരിക്കും.