കേരള ഹൈകോടതിയിൽ ഓഫിസ് അറ്റൻഡന്റ്; ഒഴിവുകൾ 34
കേരള ഹൈകോടതിയിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ 34 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://hckrecruitment.keralacourts.inൽ ലഭ്യമാണ്. ജൂലൈ രണ്ടുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ശമ്പളനിരക്ക്…
കേരള ഹൈകോടതിയിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ 34 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://hckrecruitment.keralacourts.inൽ ലഭ്യമാണ്. ജൂലൈ രണ്ടുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ശമ്പളനിരക്ക് 23,000 -50,200 രൂപ. നേരിട്ടുള്ള നിയമനമാണ്.
യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷ പാസായിരിക്കണം.
ബിരുദമെടുത്തവരാകരുത്. 1988 ജനുവരി 2നും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. എസ്.സി/ എസ്.ടി/ ഒ.ബി.സി/ വിമുക്തഭടന്മാർ/ ഭിന്നശേഷിക്കാർ മുതലായ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാഫീസ് 500 രൂപ. പട്ടികജാതി/വർഗം, തൊഴിൽരഹിത ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല.
എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്.
പൊതുവിജ്ഞാനം, ആനുകാലിക സംഭവവികാസങ്ങൾ (50 മാർക്ക്), ന്യൂമറിക്കൽ എബിലിറ്റി (20), മെന്റൽ എബിലിറ്റി (15), ജനറൽ ഇംഗ്ലീഷ് (15) എന്നീ വിഷയങ്ങളിൽ ഒബ്ജക്ടിവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യപേപ്പറുണ്ടാവും.