കുട്ടനാടന്‍ സ്‌റ്റൈലില്‍ നല്ല അടിപൊളി ചെമ്മീന്‍ വരട്ടിയത്
ചെമ്മീന്‍ ഇഷ്ടമില്ലാത്ത മത്സ്യപ്രേമികള്‍ ചുരുക്കമായിരിക്കും. ചെമ്മീന്‍ കറിയും വറുത്തതും കൂടാതെ ചെമ്മീന്‍ വരട്ടിയും ഉണ്ടാക്കാം അതും നല്ല നാടന്‍ കുട്ടനാടന്‍ സ്റ്റൈലില്‍. ചെമ്മീന്‍ വരട്ടുന്നത് എങ്ങനെയെന്നു നോക്കൂ,…
ചെമ്മീന്‍ ഇഷ്ടമില്ലാത്ത മത്സ്യപ്രേമികള്‍ ചുരുക്കമായിരിക്കും. ചെമ്മീന്‍ കറിയും വറുത്തതും കൂടാതെ ചെമ്മീന്‍ വരട്ടിയും ഉണ്ടാക്കാം അതും നല്ല നാടന്‍ കുട്ടനാടന്‍ സ്റ്റൈലില്‍. ചെമ്മീന്‍ വരട്ടുന്നത് എങ്ങനെയെന്നു നോക്കൂ,
ചേരുവകള്‍
ചെമ്മീന്‍ 400g
ചെറിയ ഉളളി 15 എണ്ണം
നാരങ്ങാനീര് 1 ടേബിള്‍ സ്പൂണ്‍
സബോള 1
പച്ച മുളക് 3
കറിവേപ്പില 3 തണ്ട്
തക്കാളി 1
ഇഞ്ചി 1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി 1 ടേബിള്‍സ്പൂണ്‍
തേങ്ങാക്കൊത്ത് 2 ടേബിള്‍സ്പൂണ്‍
കുടംപുളി 1 എണ്ണം
മുളകുപൊടി 1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി 1/2 ടേബിള്‍സ്പൂണ്‍
ഗരം മസാല 1 ടീസ്പൂണ്‍
കുരുമുളകുപൊടി 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍
ഉലുവ 1/2 ടീസ്പൂണ്‍
കടുക് 1/2 ടീസ്പൂണ്‍
കുരുമുളക് 10 എണ്ണം
പെരുംജീരകം 1/2 ടീസ്പൂണ്‍
ഉണക്കമുളക് 3 എണ്ണം
വെളിച്ചെണ്ണ 6 ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറക്കുന്ന വിധം
ചെമ്മീന്‍ വൃത്തിയാക്കി ശേഷം. കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉണക്കമുളക്, കറിവേപ്പില, പെരിഞ്ചീരകം, മുളകുപൊടി, മഞ്ഞള്‍പൊടി, ആവശ്യത്തിന് ഉപ്പ് ഇവ നല്ല പോലെ അരച്ചെടുക്കുക. കുറച്ചു നാരങ്ങ നീര് ഒഴിച്ച് അരപ്പ് ചെമ്മീനില്‍ മിക്‌സ് ചെയ്തു. 20 മിനിറ്റു വയ്ക്കുക.
ഒരു പാന്‍ വച്ച് അതില്‍ വെളിച്ചെണ്ണ ഒഴിച്ചു ചെമ്മീന്‍ ചെറുതായി ഫ്രൈ ചെയ്‌തെടുക്കുക. ചെമ്മീന്‍ വേറൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം. ഫ്രൈ ചെയ്ത ഓയിലില്‍ തന്നെ ഉലുവ, കടുക്, പൊട്ടിച്ചശേഷം ഉണക്കമുളക്, തേങ്ങാക്കൊത്ത്, കറിവേപ്പില, ഇട്ടു നല്ലപോലെ മൂപ്പിക്കുക. ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക്, നല്ലതുപോലെ മൂപ്പിക്കുക. സവാള, ചെറിയ ഉള്ളി, തക്കാളി നല്ലതുപോലെ വഴറ്റുക.
മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പച്ച മണം മാറി വരുമ്‌ബോള്‍. കുടംപുളി, ചെമ്മീന്‍, ഗരംമസാലപ്പൊടി, കുരുമുളകുപൊടി, നല്ലതുപോലെ മിക്‌സ് ചെയ്തു. എണ്ണ തെളിഞ്ഞു ഗ്രേവി ചട്ടിയില്‍ നിന്ന് വിട്ട് വരുമ്‌ബോള്‍ സര്‍വിങ് പ്ലറ്റിലേക് മാറ്റുക. നമ്മുടെ കുട്ടനാടന്‍ ചെമ്മീന്‍ വരട്ടിയത് തയ്യാര്‍.