വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം: പാക്കിസ്ഥാനില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നു

ഇസ്ലാമാബാദ്: ബുധനാഴ്ച നടന്ന പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെടുകയും…

By :  Editor
Update: 2018-07-27 23:26 GMT

ഇസ്ലാമാബാദ്: ബുധനാഴ്ച നടന്ന പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെടുകയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഏറെക്കുറ ഉറപ്പാവുകയും ചെയ്തതിനു പിന്നാലെ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. നവാസ് ഷെരീഫിന്റെ പിഎംഎല്‍എന്‍ അടക്കം 12 പാര്‍ട്ടികളാണ് തെഹ്രിക് ഇ ഇന്‍സാഫ്(പിടിഐ) വിജയത്തിനെതിരെ തയ്യാറെടുക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി രാജ്യതലസ്ഥാനമായ ഇസ്ലാമാബാദില്‍ ചേര്‍ന്ന യോഗത്തില്‍ ഇമ്രാന്‍ ഖാനെതിരെ യോജിച്ചു നീങ്ങാന്‍ 12 പാര്‍ട്ടികളുടെയും നേതാക്കള്‍ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ ഇടപെടലുണ്ടായെന്നും ബൂത്ത് പിടിത്തം നടന്നുവെന്നുമാണ് ഇവരുടെ ആരോപണം. രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് എംഎംഎ പാര്‍ട്ടി നേതാവും പ്രക്ഷോഭ സമിതി വക്താവുമായ മൗലാന ഫസല്‍ റഹ്മാന്‍

Similar News