വി.എം സുധീരന്‍ രാജിവച്ചു
തിരുവനന്തപുരം: യു.ഡി.എഫ് ഉന്നത അധികാര സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു. ഇമെയില്‍ വഴിയാണ് കെപിസിസി നേതൃത്വത്തെ ഇക്കാര്യം സുധീരന്‍ അറിയിച്ചത്. രാജ്യസഭാ സീറ്റ് വിഷയത്തില്‍ നേരത്തെ…
By : Editor
Update: 2018-08-02 00:25 GMT
തിരുവനന്തപുരം: യു.ഡി.എഫ് ഉന്നത അധികാര സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു. ഇമെയില്‍ വഴിയാണ് കെപിസിസി നേതൃത്വത്തെ ഇക്കാര്യം സുധീരന്‍ അറിയിച്ചത്.
രാജ്യസഭാ സീറ്റ് വിഷയത്തില്‍ നേരത്തെ സുധീരന്‍ പ്രതിഷേധിച്ചിരുന്നു. കെ.പി.സി.സി നേതൃത്വത്തിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.
പൊതു സമൂഹത്തിനിടയില്‍ സുധീരനോളം ജനപിന്തുണയുള്ള മറ്റൊരു നേതാവും കോണ്‍ഗ്രസ്സില്‍ ഇല്ലാത്തതിനാല്‍ വലിയ പ്രഹരമാണ് യു.ഡി.എഫിനെ സംബന്ധിച്ച് ഇപ്പോള്‍ ഈ രാജിയോടെ ഉണ്ടായിരിക്കുന്നത്.