ബാബ് അല്‍ മാന്‍ദേബില്‍ ഇറാന്‍ തടസ്സം സൃഷ്ടിച്ചാല്‍ ശക്തമായി തിരിച്ചടിക്കും: ബെഞ്ചമിന്‍ നെതന്യാഹു

ജെറുസലേം: ഇസ്രായേലിനും ചെങ്കടലിനും ഇടയിലുള്ള ബാബ് അല്‍ മാന്‍ദേബില്‍ ഇറാന്‍ തടസ്സം സൃഷ്ടിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മിഡില്‍ ഈസ്റ്റില്‍ നിന്നും യൂറോപ്പിലേക്ക് സമുദ്ര…

By :  Editor
Update: 2018-08-02 02:58 GMT

ജെറുസലേം: ഇസ്രായേലിനും ചെങ്കടലിനും ഇടയിലുള്ള ബാബ് അല്‍ മാന്‍ദേബില്‍ ഇറാന്‍ തടസ്സം സൃഷ്ടിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മിഡില്‍ ഈസ്റ്റില്‍ നിന്നും യൂറോപ്പിലേക്ക് സമുദ്ര മാര്‍ഗ്ഗം പോകുന്ന എണ്ണ കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചതിനാല്‍ സൗദി അറേബ്യ യാത്ര റദ്ദാക്കിയിരുന്നു. അതില്‍ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനം നടത്തിയത്.

സൗദിയും ഇറാനും തമ്മിലുള്ള തര്‍ക്കങ്ങളാണ് യൂറോപ്പിനെയും പശ്ചിമേഷ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബാബ് അല്‍ മന്‍ദേബ് സമുദ്രപാതയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. സൗദി തുഖമുഖത്തിനെയും ചെങ്കടലിനെയും തകര്‍ക്കാനുള്ള നാവികശേഷി ഉണ്ടായിരുന്നതായി ഹൂതികള്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

യൂറോപ്പിനെയും പശ്ചിമേഷ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന സമുദ്രപാതയാണ് 29 കിലോമീറ്ററോളം നീളമുള്ള സമുദ്രപാതയായ ബാബ് അല്‍ മന്‍ദീപ്. അറേബ്യയില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറുകണക്കിന് കപ്പലുകളാണ് ബാബ് അല്‍ മന്‍ദേബ് വഴി കടന്നുപോകുന്നത്. ദിവസേന 4.8 മില്യണ്‍ ബാരല്‍ ക്രൂഡോയില്‍ കയറ്റുമതിയാണ് ബാബ് അല്‍ മന്‍ദേബ് വഴി നടക്കുന്നതെന്ന് അമേരിക്കന്‍ ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി.

Similar News