കാസര്‍ഗോഡ് കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. പ്രസിഡന്റിനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതാണ് ബിജെപിക്ക് തിരിച്ചടിയായത്. 18 വര്‍ഷമായി ഇവിടെ ബിജെപിയാണ്…

By :  Editor
Update: 2018-08-02 03:27 GMT

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. പ്രസിഡന്റിനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതാണ് ബിജെപിക്ക് തിരിച്ചടിയായത്. 18 വര്‍ഷമായി ഇവിടെ ബിജെപിയാണ് ഭരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ജി.സ്വപ്നയാണ് പുറത്തായത്. സിപിഐ എമ്മിലെ എ വിജയകുമാര്‍ നല്‍കിയ അവിശ്വാസമാണ് പാസായത്. 15 അംഗ സമിതിയില്‍ സിപിഐഎം 4 , സിപിഐഎം സ്വതന്ത്രന്‍ 1, യുഡിഎഫ് 2, കോണ്‍ഗ്രസ് സ്വതന്ത്രന്‍ 1 എന്നിവരാണ് അനുകൂലിച്ചത്.

ഇതോടെ ജില്ലയില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകള്‍ മൂന്നായി ചുരുങ്ങി. മധൂര്‍, ബെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകളിലാണ് ബിജെപി ഭരണമുള്ളത്.

Similar News