ഐപിഎല്‍:എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

ഐപിഎല്‍:എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

April 23, 2018 0 By Editor

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സ്വാന്‍സി സിറ്റിയെ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്.

12ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ ഗോളിലൂടെ സിറ്റി ഗോള്‍വേട്ട തുടങ്ങി. റഹീം സ്രെലിംഗ്(16), കെവിന്‍ ഡെ ബ്രൂണ്‍(54), ബെര്‍ണാര്‍ഡോ സില്‍വ(64), ഗബ്രിയേല്‍ ജീസസ്(88) എന്നിവര്‍ കൂടി വലകുലുക്കിയതോടെ മാഞ്ചസ്റ്റര്‍ സിറ്റി ഏപക്ഷീയ വിജയം സ്വന്തമായി.

ജയത്തോടെ 34 കളികളില്‍ 90 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സ്വാന്‍സി സിറ്റി 33 പോയിന്റോടെ 17ാം സ്ഥാനത്താണ്.