ഭവന നിര്‍മാണ പദ്ധതിയുടെ വെബ്‌സൈറ്റില്‍ നിന്ന് 1.3 ലക്ഷം  പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

ഭവന നിര്‍മാണ പദ്ധതിയുടെ വെബ്‌സൈറ്റില്‍ നിന്ന് 1.3 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

April 26, 2018 0 By Editor

ഹൈദരാബാദ്: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നതായാണ് വിവരം. ആന്ധ്രാപ്രദേശ് ഭവന നിര്‍മാണ പദ്ധതിയുടെ വെബ്‌സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.

വെബ്‌സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഗുണഭോക്താക്കളുടെ വിലാസം, പഞ്ചായത്ത്, മൊബൈല്‍ നന്പര്‍, ജാതി, മതം തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നത്. ഇവ വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ശ്രീനിവാസ് കോഡാലിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുകൊണ്ടുവന്നത്.