പിഎസ്‌സി: കേരള ജനറല്‍ സര്‍വ്വീസില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

പിഎസ്‌സി: കേരള ജനറല്‍ സര്‍വ്വീസില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

April 26, 2018 0 By Editor

തിരുവനന്തപുരം : കേരള ജനറല്‍ സര്‍വ്വീസില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ് (കാറ്റഗറി നമ്ബര്‍ 40/2015, 41/2015, 42/2015), ഡിവിഷണല്‍ അക്കൗണ്ടന്റ് (എന്‍സിഎവിശ്വകര്‍മ്മ, പട്ടികജാതി, മുസ്ലീം, പട്ടിക വര്‍ഗ്ഗം, ഒഎക്‌സ്, ധീവര, ഹിന്ദു നാടാര്‍, ഈഴവ/തിയ്യ/ബില്ലവ, എല്‍സി./എഐകാറ്റഗറി നമ്ബര്‍ 140/2015 മുതല്‍ 148/2015 വരെ)

സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

1. മലപ്പുറം ജില്ലയില്‍ ആരോഗ്യ/മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട്. (കാറ്റഗറി നമ്ബര്‍ 25/2017, 26/2017, 27/2017 & 28/2017 മുസ്ലീം, വിശ്വകര്‍മ്മ, ധീവര, ഹിന്ദു നാടാര്‍ വിഭാഗങ്ങള്‍ക്കുള്ള എന്‍സിഎ വിജ്ഞാപനം) തസ്തികയിലേക്ക് സാധ്യാതപട്ടിക പ്രസിദ്ധീകരിക്കാനും അഭിമുഖം ഒഴിവാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.

ഓണ്‍ലൈന്‍ പരീക്ഷ നടത്തും

1. കോളേജിയേറ്റ് എഡ്യൂക്കേഷന്‍ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ഒന്നാം എന്‍സിഎഈഴവ/തിയ്യ/ബില്ലവ) കാറ്റഗറി നമ്ബര്‍ 604/2017

മറ്റ് തീരുമാനങ്ങള്‍

1. കേരള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ മെഡിസിന്‍ (ഭിന്ന ശേഷിക്കാര്‍ക്കുള്ള പ്രത്യേക നിയമനം) തസ്തികയുടെ ഒരു ഒഴിവിലേക്ക് മൂന്ന് കാറ്റഗറിയിലും ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ ലിസ്റ്റ് രണ്ടിലെ (ലക്ചറര്‍ തസ്തിക) അസ്ഥിഭംഗം/സെറിബ്രല്‍ പാല്‍സി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് മേപ്പടി ഒഴിവ് നികത്തുവാന്‍ തീരുമാനിച്ചു.

2. കാറ്റഗറി നമ്ബര്‍ 477/2017 പ്രകാരം മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (എന്‍സിഎപട്ടികജാതി) തസ്തികയ്ക്കും കാറ്റഗറി നമ്ബര്‍ 622/2017 പ്രകാരം തൃശ്ശൂര്‍ ജില്ലയിലെ ഫുള്‍ ടൈം ജൂനിയര്‍ ലാഗ്വേജി ടീച്ചര്‍ (അറബിക്) എല്‍പിഎസ് (പട്ടികജാതിക്കാര്‍ക്കുള്ള നാലാം എന്‍സിഎ വിജ്ഞാപനം) എന്നീ തസ്തികകളിലേക്ക് അഭിമുഖം മാത്രം നടത്തി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.

3. വിവിധ ജില്ലകളില്‍ കാറ്റഗറി നമ്ബര്‍ 385/2017 പ്രകാരം എന്‍സിസി/സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (വിമുക്ത ഭട•ാരില്‍ നിന്നു മാത്രം) തസ്തികയിലേക്ക് 19.05.2018 ന് നടത്താന്‍ തീരുമാനിച്ച ഒഎംആര്‍ പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു.

വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു

സംസ്ഥാനതല ജനറല്‍ റിക്രൂട്ട്‌മെന്റ്
1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റേഡിയോ തെറാപ്പി അസിസ്റ്റന്റ് പ്രൊഫസര്‍
2. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ സിസ്റ്റം അനലിസ്റ്റ്/സീനിയര്‍ പ്രോഗ്രാമര്‍
3. കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ (ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ്തസ്തിക മാറ്റം വഴി)
4. കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (സോഷ്യോളജി), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജൂനിയര്‍ (ജേണലിസം)
5. ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍) ഗ്രേഡ് രണ്ട്.
6. കേരള സെറാമിക്‌സ് ലിമിറ്റഡില്‍ മൈന്‍സ് മേറ്റ്

ജില്ലാതല ജനറല്‍ റിക്രൂട്ട്‌മെന്റ്

1. കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ തിരുവനന്തപുരം ജില്ലയില്‍ ഫര്‍ണസ് ഓപ്പറേറ്റര്‍

ജില്ലാതല സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്

2. കൊല്ലം ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ ഹിന്ദി (പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാരില്‍ നിന്ന് മാത്രം)

സംസ്ഥാനതല എന്‍സിഎ റിക്രൂട്ട്‌മെന്റ്

1. കേരള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കമ്യൂണിറ്റി ഡെന്‍ഡിസ്ട്രി (എല്‍സി/എഐ), ഓറല്‍ മെഡിസിന്‍ ആന്റ് റേഡിയോളജി (എല്‍സി/എഐ), മൈക്രോ ബയോളജി (മുസ്ലീം & ഒബിസി.),
2. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഫിസിക്‌സ് (പട്ടികവര്‍ഗം)
3. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (സംഗീത കോളേജുകള്‍) ലക്ചറര്‍ ഇന്‍ മൃദംഗം (മുസ്ലീം)
4. കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജൂനിയര്‍ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, പട്ടികവര്‍ഗം, ലാറ്റിന്‍ കത്തോലിക്ക, ഒബിസി, വിശ്വകര്‍മ്മ)
5. ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വ്വീസസ് വകുപ്പില്‍ ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്ബ് ഓപ്പറേറ്റര്‍ (ട്രയിനി) (പട്ടികവര്‍ഗം, വിശ്വകര്‍മ്മ, ഒ.എക്‌സ്.)
6. കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലും ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ വാച്ച്മാന്‍ (പട്ടികജാതി)

ജില്ലാതല എന്‍സിഎ റിക്രൂട്ട്‌മെന്റ്

1. വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കുള്‍ അസിസ്റ്റന്റ് അറബിക് (പട്ടികജാതി എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, കൊല്ലം, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ ജില്ലകള്‍) (പട്ടിക വര്‍ഗംകോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകള്‍) (ഈഴവ/തിയ്യ/ബില്ലവ മലപ്പുറം ജില്ല) എല്‍.സി./എ.ഐമലപ്പുറം ജില്ല) (ഒബിസിമലപ്പുറം ജില്ല) (വിശ്വകര്‍മ്മ മലപ്പുറം ജില്ല)
2. ആരോഗ്യ/മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട് (ഹിന്ദു നാടാര്‍തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകള്‍), (മുസ്ലീംവയനാട് ജില്ല), (ധീവരകണ്ണൂര്‍ ജില്ല)
3. ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (എസ്‌ഐയുസി നാടാര്‍കാസര്‍കോഡ് ജില്ല)
4. മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റിക്കോര്‍ഡര്‍/സ്റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (എല്‍സി/എഐപത്തനംതിട്ട ജില്ല)