പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; ട്രംപിന് ക്ലീന്‍ ചീറ്റ്
April 19, 2019അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എ.ജിയുടെ ക്ലീന്‍ ചീറ്റ്. 2016-ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ തെളിയിക്കാന്‍ പ്രത്യേക അന്വഷണ സംഘത്തലവന് റോബര്‍ട്ട് മുള്ളറിന് കഴിഞ്ഞിട്ടില്ലെന്ന് അറ്റോണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു.
2016-ലെ തെരഞ്ഞെടുപ്പ് പ്രചാര വേളയില്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്താന്‍ റഷ്യന്‍ സര്‍ക്കാരിന്റെ ഹാക്കര്‍മാരും സാമൂഹിക മാധ്യമങ്ങളിലെ ട്രോള്‍ സംഘങ്ങളും പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. 400 പേജടങ്ങുന്ന റിപ്പോര്‍ട്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി റോബര്‍ട്ട് മുള്ളര്‍ അറ്റോര്‍ണി ജനറലിന് സമര്‍പ്പിച്ചത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തള്ളുന്നതാണ് എ.ജിയുടെ നാല് പേജുള്ള കത്ത്.