കണ്ണൂരില്‍ ബോംബുകള്‍ കണ്ടെത്തി
April 22, 2019കണ്ണൂര്‍: ബോംബുകള്‍ കണ്ടെത്തി. കണ്ണൂര്‍ എടക്കാട് യുപി സ്കൂളിനു സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്നും രണ്ടു ഐസ്ക്രീം ബോംബുകളാണ് കണ്ടെത്തിയത്.ഓട്ടോറിക്ഷയില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നു പുലര്‍ച്ചെ നാലോടെ പോലീസ് എത്തി പരിശോധന നടത്തുന്നതിനിടെ ബോംബുകള്‍ കണ്ടെത്തുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.