ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്നുറപ്പായതോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്നുറപ്പായതോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

April 22, 2019 0 By Editor

 

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്നുറപ്പായതോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത് അടക്കം 6 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. സൌത്ത് ഡല്‍ഹിയിലെ സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ മത്സരരംഗത്തില്ല. എ.എ.പിയുമായി സഖ്യമില്ലെന്നുറപ്പായതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ഒരു ദിവസം ശേഷിക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് ഡി.പി.സി.സി അധ്യക്ഷയും 3 തവണ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് മത്സരിക്കും.നേരത്തെ നിശ്ചയിച്ചതുപോലെ അജയ് മാക്കന്‍ ന്യൂ ഡല്‍ഹിയില്‍ നിന്നും മത്സരിക്കും.ഈസ്റ്റ് ഡല്‍ഹിയില്‍ അരവിന്ദര്‍ സിഹ് ലൌലിയും നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ രാജേഷ് ലിലോത്തിയയും ജനവിധി തേടും.