ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത് ;വോട്ട് അധികാരമാണ് അത് പ്രയോഗിക്കണം; മമ്മൂട്ടി

ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത് ;വോട്ട് അധികാരമാണ് അത് പ്രയോഗിക്കണം; മമ്മൂട്ടി

April 23, 2019 0 By Editor

കൊച്ചി: വോട്ട് അധികാരവും, അവകാശവുമാണെന്ന് നടന്‍ മമ്മൂട്ടി, വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന താരം. ” വോട്ട് നമ്മുടെ അധികാരമാണ് . സ്ഥാനാര്‍ത്ഥികളുടെ മേന്മയും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാര്‍ട്ടിയും നോക്കണം. ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണം ”   ഭാര്യ സുൽഫത്തിനൊപ്പമാണ് താരം വോട്ട് ചെയ്യാനെത്തിയത്. എൽഡിഎഫ് സ്ഥാനാർഥി പി രാജീവും ഹൈബി ഈഡനും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.