റീപോളിംഗ്​ ആവശ്യപ്പെട്ട്​ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി

റീപോളിംഗ്​ ആവശ്യപ്പെട്ട്​ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി

April 23, 2019 0 By Editor

കല്‍പ്പറ്റ: വയനാട്​ ലോക്​സഭാ മണ്ഡലത്തി​ല്‍ വോട്ടിംഗ്​ യന്ത്രത്തില്‍ തകരാറെന്ന പരാതി ഉയര്‍ന്നതോടെ റീപോളിംഗ്​ ആവശ്യപ്പെട്ട്​ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി. മൂപ്പനാട്​ പഞ്ചായത്തിലെ ബൂത്ത്​ നമ്ബര്‍ 79 ല്‍ വോട്ടിംഗ്​ യന്ത്രം തകരാറിലായിട്ടും പോളിംഗ് തുടര്‍ന്നെന്നും റീപോളിംഗ് നടത്തണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു. രണ്ടു തവണ അമര്‍ത്തിയിട്ടും വോട്ട്​ രേഖപ്പെടുത്തിയില്ലെന്നാണ്​ പരാതി. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും യന്ത്രം മാറ്റിയി​ല്ലെന്നും അതിനാല്‍ റീപോളിംഗ്​ നടത്തണമെന്നും ആവശ്യപ്പെട്ട്​ തുഷാര്‍ മുഖ്യ തിരഞ്ഞെടുപ്പ്​ ഏജന്റ് അഡ്വക്കറ്റ്​ സുനില്‍ കുമാര്‍ മുഖേന വരണാധികാരിക്ക്​ കത്ത്​ നല്‍കി.