ബോളിവുഡ് താരം സണ്ണി ഡിയോൾ ബി.ജെ.പിയിൽ ചേര്‍ന്നു

ബോളിവുഡ് താരം സണ്ണി ഡിയോൾ ബി.ജെ.പിയിൽ ചേര്‍ന്നു

April 23, 2019 0 By Editor

ബോളിവുഡ് താരം സണ്ണി ഡിയോൾ ബി.ജെ.പിയിൽ ചേര്‍ന്നു. പാർട്ടി അധ്യക്ഷൻ അമിത് ഷായുമായി സണ്ണി ഡിയോൾ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിറകെയാണ് ബി.ജെ.പിയിൽ ചേരുന്നുവെന്ന വിവരം താരം പുറത്തുവിട്ടത്. പഞ്ചാബിലെ ഗുരുദാസ്പുരിൽ നിന്നും സണ്ണി മത്സരിച്ചേക്കുമെന്നാണ് സൂചന.

‘എന്റെ അഛന്‍ ബി.ജെ.പിയോടൊപ്പം അടല്‍ ബിഹാരി വാജ്പേയിയുടെ കൂടെ ചേര്‍ന്നു, ഞാന്‍ മോദിയുടെ കൂടെ പോവാന്‍ ആഗ്രഹിക്കുന്നു. അടുത്ത അഞ്ചു വര്‍ഷവും മോദി തന്നെ അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്നു’; സണ്ണി ഡിയോള്‍ പറഞ്ഞു.