ആർ എസ് എസിനെ അപകീർത്തിപ്പെടുത്തി ; സീതാറാം യെച്ചൂരിയ്ക്കെതിരെ വാറന്റ്

ആർ എസ് എസിനെ അപകീർത്തിപ്പെടുത്തി ; സീതാറാം യെച്ചൂരിയ്ക്കെതിരെ വാറന്റ്

April 23, 2019 0 By Editor

മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ആർ എസ് എസിനെ അപകീർത്തിപ്പെടുത്തിയതിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയ്ക്കെതിരെ വാറന്റ് .മുംബൈ മെട്രോപൊളിറ്റൻ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.കേസ് ഈ മാസം 30 ന് കോടതി പരിഗണിയ്ക്കും . ആർ.എസ്.എസ് പ്രവർത്തകനും അഭിഭാഷകനുമായ ദ്രുതിമാൻ ജോഷിയാണ് കേസ് ഫയൽ ചെയ്തത് . കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി , ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട് .