വിവിപാറ്റില്‍ ചിഹ്നം മാറികാണിച്ചെന്ന വ്യാജ ആരോപണം; വോട്ടര്‍ക്കെതിരെ കേസ്

വിവിപാറ്റില്‍ ചിഹ്നം മാറികാണിച്ചെന്ന വ്യാജ ആരോപണം; വോട്ടര്‍ക്കെതിരെ കേസ്

April 23, 2019 0 By Editor

 

തിരുവനന്തപുരം: വോട്ട് ചെയ്ത ആളുടെ പേരും ചിഹ്നവുമല്ല വിവിപാറ്റ് മെഷീനില്‍ കാണിച്ചതെന്ന ആരോപണം തെളിയിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പരാതിക്കാരനെതിരെ കേസെടുത്തു. എബിന്‍ എന്ന യുവാവിനെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 177 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വോട്ടറുടെ പരാതിയെത്തുടര്‍ന്ന് തകരാറുണ്ടെന്ന് പരാതിപ്പെട്ട മെഷീനില്‍ ടെസ്റ്റ് വോട്ട് നടത്തിയിരുന്നു. എന്നാല്‍ യുവാവ് ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ല. . ഇതേത്തുടര്‍ന്നാണ് യുവാവിനെതിരെ കേസെടുത്തത്.