ഹോളിവുഡ് ചലച്ചിത്രം അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാറിന് പുതിയ റെക്കോഡ്

May 6, 2018 0 By Editor

ലോക സിനിമാ ആരാധകരെ ത്രസിപ്പിച്ച ഹോളിവുഡ് ചലച്ചിത്രം അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാറിന് ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോഡ്.  റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ 6450 കോടി രൂപ ( ഒരു ബില്ല്യന്‍ യുഎസ് ഡോളര്‍) ബോക്‌സ് ഓഫീസില്‍ നിന്നും കള്ക്ഷന്‍ നേടിയ ചിത്രമായി അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര്‍ മാറി. കഴിഞ്ഞ മാസം 25 ന് റിലീസ് ചെയ്ത ചിത്രം ഇന്നലെയാണ് റെക്കോഡ് നേട്ടത്തിലെത്തിയത്.6450 കോടി രൂപ കളക്ഷന്‍ നേടുന്ന 33ാ- മത്തെ ചിത്രമാണ് അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍. ഡിസ്‌നിയുടെ തന്നെ മറ്റൊരു സിനിമയായ സ്റ്റാര്‍ വാര്‍സ്; ദ ഫോഴസ് അവക്കേന്‍സിന്റെ റെക്കോഡാണ് അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര്‍ മറികടന്നത്. 12 ദിവസം കൊണ്ടായിരുന്നു സ്റ്റാര്‍ വാര്‍സ്; ദ ഫോഴ്സ് അവക്കേന്‍സ് 6450 കോടി രൂപ കളക്ഷനായി നേടിയത്.