തൃശൂര്‍ ഇരട്ട കൊലപാതകം; അന്വേഷണം ഊര്‍ജിതമാക്കി

April 25, 2019 0 By Editor

കഞ്ചാവ് മാഫികകള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് തൃശൂരില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ച കേസില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇവരുടെ സുഹൃത്തുക്കള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഞ്ചാവ് വില്‍പ്പനയെ സംബന്ധിച്ച വിവരം ഒറ്റിക്കൊടുത്തെന്ന സംശയമാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

ഇന്നലെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ബൈക്കില്‍ പോവുകയായിരുന്ന ഇവരെ അക്രമി സംഘം ലോറിയില്‍ പിന്തുടര്‍ന്ന് വാഹനമിടിപ്പിക്കുയായിരുന്നു.