കോഴിക്കോടും വടകരയിലും ബി.ജെ.പി വോട്ടു മറിച്ചു; ആരോപണവുമായി സി.പി.എം

കോഴിക്കോടും വടകരയിലും ബി.ജെ.പി വോട്ടു മറിച്ചു; ആരോപണവുമായി സി.പി.എം

April 25, 2019 0 By Editor

കോഴിക്കോടും വടകരയിലും ബി.ജെ.പി വോട്ടു മറിച്ചെന്ന ആരോപണവുമായി സി.പി.എം. സംഘ്പരിവാര്‍ വോട്ട് ലഭിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനും ചില കോണ്‍ഗ്രസ് നേതാക്കളും മുന്നില്‍ നിന്നു. വടകരയില്‍ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസ് – ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗമായാണ് .രണ്ട് മണ്ഡലങ്ങളിലും ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതിനാല്‍ സി.പി.എമ്മിന് വിജയിക്കാനാകുമെന്നും ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു.

വടകരയില്‍ ആര്‍.‍എം.പി പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ വോട്ട് സി.പി.എമ്മിന് ലഭിച്ചിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പോടെ ആര്‍.എം.പി ശിഥിലമാകുമെന്നും മോഹനന്‍ പറ‍ഞ്ഞു