മലപ്പുറത്ത് മുസ്ലീം ലീഗ് – എസ്.ഡി.പി.ഐ സംഘർഷം ; രണ്ട് പേർക്ക് കുത്തേറ്റു

April 25, 2019 0 By Editor

മലപ്പുറം ; തിരൂരിൽ മുസ്ലീം ലീഗ് – എസ്.ഡി.പി.ഐ സംഘർഷം. രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർക്ക് കുത്തേറ്റു .തിരൂർ പറവണ്ണയിൽ ആണ് സംഘർഷം. പറവണ്ണ സ്വദേശികളായ കുഞ്ഞിമോൻ , മുഹമ്മദ് റാഫി എന്നിവർക്കാണ് കുത്തേറ്റത് ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെയും ഇവിടെ മുസ്ലീം ലീഗ് – എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു .