രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് യന്ത്രത്തകരാര്‍; ഇന്നത്തെ തെരഞ്ഞെടുപ്പ് പരിപാടികള്‍ വൈകും

രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് യന്ത്രത്തകരാര്‍; ഇന്നത്തെ തെരഞ്ഞെടുപ്പ് പരിപാടികള്‍ വൈകും

April 26, 2019 0 By Editor

രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് യന്ത്രത്തകരാര്‍. പാട്നയിലേക്ക് തിരിച്ച ഫ്ലൈറ്റ് തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ തിരിച്ചിറക്കി. ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഒഡീഷയിലെയും ബിഹാറിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് യോഗങ്ങള്‍ വൈകുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. തെര‍ഞ്ഞെടുപ്പ് യോഗങ്ങള്‍ വൈകുന്നതില്‍ രാഹുല്‍ ട്വീറ്റിലൂടെ ക്ഷമ ചോദിച്ചു. വിമാനത്തിലിരിക്കുന്ന വീഡിയോയും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.