കൊളംബോ സ്‌ഫോടനം; അറുപത് മലയാളികള്‍ നിരീക്ഷണത്തില്‍

കൊളംബോ സ്‌ഫോടനം; അറുപത് മലയാളികള്‍ നിരീക്ഷണത്തില്‍

April 26, 2019 0 By Editor

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ തീവ്രവാദ സംഘടനയായ തൗഹീദ് ജമാഅത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അറുപത് മലയാളികള്‍ നിരീക്ഷണത്തില്‍. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഐ എസിന്റെ നിഴല്‍ രൂപമായ നാഷണല്‍ തൗഹീദ് ജമാ അത്തിന്റെ തമിഴ്‌നാട് ഘടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ അറുപത് മലയാളികളും ഉണ്ടെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന ഇന്റലിജന്‍സിന് ലഭിച്ചിട്ടുള്ളത്.ഇവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത പരിശോധനകളിലാണ് അന്വേഷണ ഏജന്‍സികള്‍.

ഈ തീവ്രവാദ ഗ്രൂപ്പിന്റെ തമിഴ്നാട് വിഭാഗം 2016 ല്‍ മധുരയിലും,നാമക്കലിലും വിളിച്ചുകൂട്ടിയ രഹസ്യയോഗത്തില്‍ വണ്ടിപ്പെരിയാര്‍,പെരുമ്പാവൂര്‍,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ നിന്നുള്ള അറുപതുപേരും പങ്കെടുത്തതായി സംസ്ഥാന ഇന്റലിജന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്.ഐ എസ് കേന്ദ്രങ്ങളില്‍ എത്തപ്പെട്ടതായി തെളിഞ്ഞ ഇന്റര്‍പോള്‍ തേടുന്ന കാസര്‍ഗോഡ് നിന്നുള്ളവരില്‍ ഏതാനും പേര്‍ ശ്രീലങ്കന്‍ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നത് നാഷണല്‍ തൗഹീദ് ജമാ അത്തിന്റെ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാകാനാണെന്ന സംശയവും അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്.