ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപു വില്‍ക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപു വില്‍ക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

April 28, 2019 0 By Editor

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം. ഷാംപുവില്‍ കുഞ്ഞുങ്ങളില്‍ അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ കടകളിലുള്ള ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ സ്റ്റോക്കുകള്‍ പിന്‍വലിക്കണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

പരിശോധനയുടെ ഭാഗമായി രാജ്യത്തെ അഞ്ച് മേഖലകളില്‍ നിന്നും എന്‍.സി.പി.സി.ആര്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി ഷാംപുവിന്റെയും പൗഡറിന്റേയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ ആന്ധ്രപ്രദേശില്‍ നിന്നും കിഴക്ക് ഝാര്‍ഖണ്ഡില്‍ നിന്നും പടിഞ്ഞാറ് രാജസ്ഥാനില്‍ നിന്നും മധ്യ ഇന്ത്യയില്‍ മധ്യപ്രദേശില്‍ നിന്നുമാണ് സാമ്പിളുകളെടുത്തത്. ഇതില്‍ രാജസ്ഥാനില്‍ നിന്നെടുത്ത സാമ്പിളുകളിലാണ് അര്‍ബുദകാരണമായ ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ കമ്പനിക്കെതിരെ ദേശീയ ബാലാവകാശകമ്മീഷന്‍ കര്‍ശന നടപടിയെടുക്കുകയായിരുന്നു.