പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്

പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്

April 28, 2019 0 By Editor

പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കണക്ക്. തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളില്‍ അന്‍വറിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ എന്നാണ് സൂചന.തെരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.പി.എമ്മിന്റെ കണക്ക്. പി.വി അന്‍വറിന് മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ടാകും. പൊന്നാനിയില്‍ 11000 വോട്ടാണ് ലീഡ് പ്രതീക്ഷിക്കുന്നത്. മന്ത്രി കെ.ടി ജലീലിന്റെ തവനൂരില്‍ 5000 വോട്ടും ത്യത്താലയില്‍ 4000 വോട്ടും ഭൂരിപക്ഷം കിട്ടുമെന്ന് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്. വി. അബ്ദുറഹ്മാന്റെ തവനൂരടക്കമുള്ള നാല് നിയോജകമണ്ഡലങ്ങളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ഭൂരിപക്ഷം നേടും.
തിരൂരങ്ങാടിയില്‍ ഇ.ടിക്ക് 22000 വോട്ടാണ് സി.പി.എം പ്രതീക്ഷിക്കുന്ന ലീഡ്. കോട്ടക്കലില്‍ 15000, തിരൂരില്‍ 12000, താനൂരില്‍ 6000 വോട്ടിന്റെ ലീഡും ഇ.ടിക്കുണ്ടാകുമെന്നാണ് കണക്ക്. എന്നാല്‍ ഇ.ടി ലീഡ് നേടുമെന്ന് സി.പി.എം പറയുന്ന താനൂരിലും, തിരൂരിലും ഭൂരിപക്ഷം നേടുമെന്നാണ് പി.വി അന്‍വറിന്റെ കണക്ക്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വി. അബ്ദുറഹ്മാന്‍ 65000 വോട്ടിന് തോല്‍ക്കുമെന്നായിരുന്നു സി.പി.എം കണക്ക്. പക്ഷെ അന്ന് ഇ.ടിയുടെ വിജയം 25410 വോട്ടിനായിരുന്നു.