ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് താരങ്ങളോട് അഭിപ്രായമാരാഞ്ഞ് മുന്‍ പിഎസ്സി ചെയര്‍മാനും ബിജെപി നേതാവുമായ കെ എസ് രാധാകൃഷ്ണന്‍

ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് താരങ്ങളോട് അഭിപ്രായമാരാഞ്ഞ് മുന്‍ പിഎസ്സി ചെയര്‍മാനും ബിജെപി നേതാവുമായ കെ എസ് രാധാകൃഷ്ണന്‍

April 28, 2019 0 By Editor

തിരുവനന്തപുരം: ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് താരങ്ങളോട് അഭിപ്രായമാരാഞ്ഞ് മുന്‍ പിഎസ്സി ചെയര്‍മാനും ബിജെപി നേതാവുമായ കെ എസ് രാധാകൃഷ്ണന്‍. മാപ്പര്‍ഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാന്‍ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നില്‍ അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ഇതിനെ അപലപിക്കുവാന്‍ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് പറയാന്‍ താല്പര്യമുണ്ടെന്നറിയാന്‍ താല്പര്യമുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.