പശ്ചിമബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ വാഹനം തൃണമൂല്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

പശ്ചിമബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ വാഹനം തൃണമൂല്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

April 29, 2019 0 By Editor

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പുരോഗമിക്കുന്നു. ഒന്‍പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മിക്കയിടങ്ങളിലും രാവിലെ മുതല്‍ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം പശ്ചിമ ബംഗാളില്‍ ബിജെപി എംപിയും അസനോളിലെ സ്ഥാനാര്‍ത്ഥിയുമായ ബാബുല്‍ സുപ്രിയോയുടെ കാറിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം അഴിച്ചുവിട്ടു. ഇദ്ദേഹത്തിന്റെ കാര്‍ ആക്രമികള്‍ അടിച്ചു തകര്‍ത്തു. വോട്ട് ചെയ്യാനെത്തുന്ന ഗ്രാമീണരെ മമത ബാനര്‍ജിയുടെ ഗുണ്ടകള്‍ തടയുകയാണെന്ന് ബാബുല്‍ സുപ്രിയോ ആരോപിച്ചു. കേന്ദ്രസേനയെ എത്രയും വേഗം ഇവിടുത്തെ പോളിംഗ് സ്‌റ്റേഷനില്‍ എത്തിക്കുമെന്നും, എങ്കില്‍ മാത്രമേ ബംഗാളിലുള്ളവര്‍ക്ക് ഭയമില്ലാതെ വോട്ട് ചെയ്യാനാകു എന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തെ ഭയന്നാണ് മമത തനിക്ക് നേരെ ആക്രമണം അഴിച്ചു വിട്ടതെന്നും ബാബുല്‍ സുപ്രിയോ കൂട്ടിച്ചേര്‍ത്തു.