ഇന്ത്യാക്കാര്‍ ഇത്രയും നാള്‍ ഇറ്റലിക്കാരുടെ അടിമയായിരുന്നുവെന്നും ഇപ്പോഴാണ് നമ്മള്‍ സ്വതന്ത്രരായതെന്നും ബോളിവുഡ് നടി കങ്കണാ റണാവത്ത്

In Mumbai to cast her vote, Bollywood actress Kangana Ranaut took a jibe at the Indian National Congress, saying that India is truly independent today; free from the rule of ‘Italian government’.

 

ന്ത്യാക്കാര്‍ ഇത്രയും നാള്‍ ഇറ്റലിക്കാരുടെ അടിമയായിരുന്നുവെന്നും ഇപ്പോഴാണ് നമ്മള്‍ സ്വതന്ത്രരായതെന്നും ബോളിവുഡ് നടി കങ്കണാ റണാവത്ത് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ മുംബയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് താരം കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഇത് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന ദിവസമാണ്. അതുകൊണ്ട് തന്നെ ഈ ദിവസത്തെ പരമാവധി ഉപയോഗപ്പെടുത്തണം. ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഇന്നാണ് സ്വാതന്ത്ര്യമായതെന്നാണ് എനിക്ക് തോന്നുന്നത്. ഇതിന് മുന്നേ മുഗള്‍, ബ്രിട്ടീഷ്, ഇറ്റാലിയന്‍ സര്‍ക്കാരുകളുടെ അടിമകളായിരുന്നു നമ്മളെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുകൊണ്ടും അവസാനിപ്പിക്കാത്ത താരം കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. രാജ്യം ദുരിതത്തില്‍ മുങ്ങിയപ്പോള്‍ പോലും വിദേശരാജ്യങ്ങളില്‍ വിനോദയാത്രയ്‌ക്ക് പോയവരാണ് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ രാജ്യം അതിന്റെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു. ഇനി സ്വധര്‍മവും സ്വരാജും കെട്ടിപ്പടുക്കേണ്ട സമയമാണ്. അതുകൊണ്ട് തന്നെ എല്ലാവരും ഒരുമിച്ച്‌ ഇന്ത്യയ്‌ക്ക് വേണ്ടി വോട്ട് ചെയ്യണമെന്നും താരം ആവശ്യപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *