കാനന്നൂര്‍ സൈക്ലിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ ആദ്യമായി സൈക്കിള്‍ റേസ് നടത്തുന്നു

കാനന്നൂര്‍ സൈക്ലിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ ആദ്യമായി സൈക്കിള്‍ റേസ് നടത്തുന്നു

April 30, 2019 0 By Editor

കണ്ണൂര്‍: കാനന്നൂര്‍ സൈക്ലിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ ആദ്യമായി സൈക്കിള്‍ റേസ് നടത്തുന്നു. മെയ് 5ന് രാവിലെ 6.30നു സെന്റ് മൈക്കിള്‍ സ്‌കൂളില്‍ നിന്നും റേസ് ആരംഭിക്കും. 10 കി. മീ. റേസ് ആണ് നടത്തുന്നത്. 18 മുതല്‍ 45 വയസ്സുവരെ ഉള്ളവര്‍ക്ക് റേസില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് യഥാക്രമം ഒന്നാം സ്ഥാനം 15000, രണ്ടാം സ്ഥാനം 10000, മൂന്നാം സ്ഥാനം 5000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. 45 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് പ്രത്യേകം കാറ്റഗറി മത്സരം ഉണ്ടായിരിക്കും. വിജയികള്‍ക്ക് യഥാക്രമം ഒന്നാം സ്ഥാനം 3000, രണ്ടാം സ്ഥാനം 2000. മൂന്നാം സ്ഥാനം 1000, രൂപ വീതം സമ്മാനം നല്‍കുന്നതാണ്.

ഹൈബ്രിഡ്, എം ടി ബി എന്നീ സൈക്കിള്‍ മാത്രമേ മത്സരാര്‍ത്ഥികള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. മത്സരാര്‍ത്ഥികള്‍ക്ക് താഴെ പറയുന്ന സ്ഥലങ്ങളില്‍ മെയ് 1 വരെ പേര് രെജിസ്റ്റര്‍ ചെയ്യാം. ട്രെയിനിംഗ് സ്‌കൂളിനടുത്തുള്ള ട്രാക്ക് ആന്റ് ട്രെയില്‍, എസ് എന്‍ പാര്‍ക്കിന് അടുത്തുള്ള കീര്‍ത്തി സൈക്കിള്‍, ഫോര്‍ട്ട് റോഡിലുള്ള സ്‌പോര്‍ട്‌സ് ക്യാമ്പസ്, പുതിയതെരു, കാട്ടാമ്പള്ളി റോഡിലുള്ള ബൈസിക്കിള്‍ കെയര്‍, മട്ടന്നൂര്‍ നെല്ലൂന്നിയിലുള്ള ബൈക്ക് ട്രൈബ് എന്നീ സ്ഥാപനത്തില്‍ മത്സരാര്‍ത്ഥികള്‍ക്ക് പേര് രെജിസ്റ്റര്‍ ചെയ്യാം. ഇതിനോടകം തന്നെ കഴിഞ്ഞ മൂന്നു വര്‍ഷമായി നിരവധി റൈഡുകള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിട്ടുണ്ട്. സൈക്ലിംഗ് വഴി നല്ല ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്നതാണ് കാനന്നൂര്‍ സൈക്ലിംഗ് ക്ലബ്ബിന്റെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9847268888, 9446011601