ജയ്പൂര്‍-റൂറല്‍ മണ്ഡലത്തില്‍ ഒളിമ്പ്യന്മാരുടെ പോരാട്ടം

ജയ്പൂര്‍-റൂറല്‍ മണ്ഡലത്തില്‍ ഒളിമ്പ്യന്മാരുടെ പോരാട്ടം

May 1, 2019 0 By Editor

അഞ്ചാംഘട്ടത്തില്‍ വിധി എഴുതുന്ന രാജസ്ഥാനിലെ ജയ്പൂര്‍-റൂറല്‍ മണ്ഡലത്തില്‍ രണ്ട് ഒളിന്പ്യന്മാര്‍ തമ്മിലാണ് പോരാട്ടം. കേന്ദ്രമന്ത്രിയും ഷൂട്ടറുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനെതിരെ കോണ്‍ഗ്രസ് നിയോഗിച്ചത് സിറ്റിംഗ് എം.എല്‍.എയും ഡിസ്കസ് ത്രോ താരവുമായ കൃഷ്ണാ പുനിയയെ ആണ്.കൃഷ്ണ പുനിയ- കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം ചൂടിയ, ഒളിമ്പിക്‌സില്‍ മൂന്ന് തവണ ഇന്ത്യയെ പ്രതിനിധീകരിച്ച ഡിസ്കസ് ത്രോ താരമാണ്.കായിക താരങ്ങള്‍ തമ്മിലല്ല രണ്ട് ആശയങ്ങള്‍ തമ്മിലാണ് പോരാട്ടം എന്നായിരുന്നു മത്സരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃഷ്ണാ പുനിയയുടെ മറുപടി.