പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ല ;എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു

പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ല ;എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു

May 2, 2019 0 By Editor

കോഴിക്കോട്: എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു. അടുത്ത അധ്യായനവര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്ന് കോളേജ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എംഇഎസ് പ്രസിഡന്റ് ഡോ.പി.കെ ഫസല്‍ ഗഫൂറാണ് സര്‍ക്കുലര്‍ പുറത്തുവിട്ടത്.

ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.മുഖം മറച്ചുകൊണ്ടുള്ള വിധത്തിലെ വസ്ത്രധാരണവുമായി വിദ്യാര്‍ഥികള്‍ ക്ലാസുകളിലേക്ക് വരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പാക്കണം.ഇത് നിയമമായി ഉള്‍പ്പെടുത്തി പുതിയ അധ്യായന വര്‍ഷത്തെ കോളേജ് കലണ്ടര്‍ തയ്യാറാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.