കെഎസ്ആര്‍ടിസിയിലെ 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഉത്തരവ് നടപ്പാക്കാന്‍ 15 വരെ ഹൈക്കോടതി സാവകാശം അനുവദിച്ചു

May 4, 2019 0 By Editor

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഉത്തരവ് നടപ്പാക്കാന്‍ 15 വരെ ഹൈക്കോടതി സാവകാശം അനുവദിച്ചു. കെഎസ്ആര്‍ടിസി നല്‍കിയ അപേക്ഷയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.പിഎസ് സി ലിസ്റ്റിലുള്ളവര്‍ കാത്ത് നില്‍ക്കുമ്പോള്‍ എംപാനല്‍ ഡ്രൈവര്‍മാരെ ഉപയോഗിച്ച് ബസ് സര്‍വീസ് നടത്തരുതെന്നും ആവശ്യമെങ്കില്‍ ഒഴിവുകളില്‍ റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാമെന്നും മുന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ വിധിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ ഇത് വരെ പരിഗണിച്ചിട്ടില്ല. അതിനാലാണ് വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.

എം പാനല്‍ ജീവനക്കാരെ തിരക്കിട്ട് ഒഴിവാക്കുന്നത് കെഎസ്ആര്‍ടിസി സര്‍വീസുകളെ ബാധിക്കുമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം, പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അപേഷയെ എതിര്‍ത്തു.