ആസ്റ്റര്‍ മിംസില്‍ പ്രോസ്‌റ്റേറ്റ് ക്യാമ്പ്‌

ആസ്റ്റര്‍ മിംസില്‍ പ്രോസ്‌റ്റേറ്റ് ക്യാമ്പ്‌

May 4, 2019 0 By Editor

 

കോഴിക്കോട് : പ്രോസ്‌റ്റേറ്റ് സംബന്ധമായ രോഗങ്ങളുടെ ഫലപ്രദവും നൂതനവുമായ ചികിത്സാരിതികള്‍ രോഗികള്‍ക്ക് ലഭ്യമാക്കുതിനായി ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രോസ്‌റ്റേറ്റ് ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുു. മൂത്രതടസ്സം, എരിച്ചില്‍, ഇടയ്ക്കിടെ മൂത്രം പോവുക, അണുബാധ, മൂത്രത്തില്‍ രക്തത്തിന്റെ അംശം, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുകമുതലായവയാണ് പ്രോസ്‌റ്റേറ്റ് സംബന്ധമായ രോഗങ്ങളുടെ പ്രധാന ലക്ഷണം.ഇത്തരം രോഗലക്ഷണങ്ങളുള്ളവര്‍ക്കും, നിലവില്‍ പ്രോസ്‌റ്റേറ്റ് രോഗത്തിന് ചികിത്സ നേടുവര്‍ക്കും ക്യാമ്പില്‍ ചികിത്സ നേടാവുതാണ്.

ക്യാമ്പിന്റെ ഭാഗമായി ഡോക്ടറുടെ പരിശോധന, രജിസ്‌ട്രേഷന്‍ എിവയ്ക്ക് പുറമെ യൂറോഫ്‌ളോമെട്രി പരിശോധനയും തികച്ചും സൗജന്യമാണ്. ഇതിന് പുറമെ ആവശ്യമായി വരു മറ്റ് പരിശോധനകള്‍ക്കും, ആവശ്യമായി വരികയാണെങ്കില്‍ ശസ്ത്രക്രിയയ്ക്കും പ്രത്യേക ഇളവുകള്‍ ലഭ്യമാകും.

മെയ് 6മുതല്‍ 11 വരെ (തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി) ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക:7025888871