‘ഓർഡർ ഓഫ്‌ സെൻറ്‌ ജോർജ്ജ് അവാർഡ് ” ഗുരുദേവ് ശ്രീശ്രീരവിശങ്കർജിക്ക്‌

May 4, 2019 0 By Editor
വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുനാമധേയയത്തിലുള്ള ദേവാലയങ്ങളിൽ പൗരാണികതയിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായപുതുപ്പളളിപള്ളിവിശുദ്ധഗീവർഗ്ഗീസ് സഹദായുടെപെരുന്നാളിനോടനുബന്ധിച്ച്‌  എല്ലാവർഷവും  നൽകിവരുന്ന  ”ഓർഡർ ഓഫ്‌ സെൻറ്‌ ജോർജ്ജ് അവാർഡ് ”  ഈ വർഷം ജീവനകലയുടെ ആത്മീയാചാര്യൻ ഗുരുദേവ് ശ്രീശ്രീരവിശങ്കർജിക്ക്‌  സമർപ്പിക്കുന്നു .  
പുതുപ്പള്ളിയിലെ ( കോട്ടയം ജില്ല ) സെൻറ് ജോർജ്ജ്ഓർത്തഡോക്‌സ് ക്രൈസ്‌തവസഭയുടെ നേതൃത്വത്തിൽ  ” മേയ് 5 ന്  ഗുരുദേവ് ശ്രീശ്രീരവിശങ്കർജിക്ക് ഊഷ്മളമായ വരവേൽപ്പും അവാർഡ് സമർപ്പണവും നടത്തും . വിശുദ്ധകുർബ്ബാനക്ക് ശേഷം മേയ് 5 ന് രാവിലെ11 മണിക്ക് കണ്ടനാട് ഈസ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മഹനീയ അധ്യക്ഷതയിൽ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളുടെ നിറസാന്നിദ്ധ്യത്തിൽ പാരിഷ് ഹാളിനടുത്ത്  പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഗുരുദേവ് ശ്രീശ്രീരവിശങ്കർജിക്ക്‌ ”ഓർഡർ ഓഫ്‌ സെൻറ്‌ ജോർജ്ജ് അവാർഡ് ”  സമർപ്പിക്കും .മുൻകേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉത്‌ഘാടനം ചെയ്യും .
ആധ്യാത്മികതയിലൂന്നിയ ലോകസമാധാന പ്രവർത്തനങ്ങൾനടത്തിക്കൊണ്ടിരിക്കുന്ന മഹത് വ്യക്തി എന്ന നിലയിലാണ് ഗുരുദേവ്‌ ശ്രീശ്രീരവിശങ്കർജിയെ തിരുസഭ അവാർഡ് നൽകി ആദരിക്കുന്നത്‌ ,