മുസ്ലീം സ്ത്രീകളുടെ മുഖാവരണം വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ എംഇഎസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂറിന് വധഭീഷണി

മുസ്ലീം സ്ത്രീകളുടെ മുഖാവരണം വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ എംഇഎസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂറിന് വധഭീഷണി

May 4, 2019 0 By Editor

കോഴിക്കോട്: മുസ്ലീം സ്ത്രീകളുടെ മുഖാവരണം വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ എംഇഎസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂറിന് വധഭീഷണി. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഗള്‍ഫില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്തു.

എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കും.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ഡോ. കെപി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വിശദമാക്കിയിരുന്നു.
അതേസമയം, വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഐഡി നിര്‍മിച്ച് തന്റെ പേരില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഫസല്‍ ഗഫൂര്‍ പരാതി നല്‍കി