100 ശതമാനം വിജയം കൊയ്ത് 31 സ്കൂളുകള്‍; മികച്ച വിദ്യാഭ്യാസ ജില്ലയായി കുട്ടനാട്

100 ശതമാനം വിജയം കൊയ്ത് 31 സ്കൂളുകള്‍; മികച്ച വിദ്യാഭ്യാസ ജില്ലയായി കുട്ടനാട്

May 7, 2019 0 By Editor

എസ് എസ് എൽ സി പരീക്ഷയിൽ 31 സ്കൂളുൾ നൂറു ശതമാനം വിജയം കൈവരിച്ചതിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ ജില്ലയായി മാറിയിരിക്കുകയാണ് കുട്ടനാട് . 99.1 ശതമാനം വിദ്യാർത്ഥികളും വിജയിച്ചതോടെയാണ് ഈ അഭിമാന നേട്ടത്തിന് കേരളത്തിന്റെ നെല്ലറ അർഹരായത്. ഏറ്റവും നിർണായകമായ അദ്ധ്യയന ദിവസങ്ങളാണ് കുട്ടനാട്ടിലെ വിദ്യാർത്ഥികൾക്ക് മഹാ പ്രളത്തിൽ നഷ്ടമായത്. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നശിച്ച അവർ മാസങ്ങളോളമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കേണ്ടി വന്നത്. പക്ഷെ ഒരു പരീക്ഷണങ്ങളിലും പരാജയപ്പെടാൻ ആ വിദ്യാർത്ഥികൾ ഒരുക്കമായിരുന്നില്ല .

പ്രളയക്കെടുതികൾക്കിടയിലും വിദ്യാർത്ഥികൾ നടത്തിയ ആത്മാർത്ഥ പരിശ്രമത്തിലൂടെ 99.9 ശതമാനം വിജയം നേടിയാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ ജില്ലയായി കുട്ടനാട് മാറിയത്. പരീക്ഷയെഴുതിയ 2114 വിദ്യാർത്ഥികളിൽ രണ്ടു പേരൊഴികെ എല്ലാവരും വിജയിച്ചപ്പോൾ , 150 വിദ്യാർത്ഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും ഏ.പ്ലസ്.ലഭിച്ചത്. 5 പൊതു വിദ്യാലയങ്ങളുൾപ്പടെ 31 സ്കൂളുകൾ കുട്ടനാട്ടിൽ നൂറ് ശതമാനം വിജയം നേടിയപ്പോൾ ആലപ്പുഴയിലെ മറ്റ് സ്കൂളുകളും മികച്ച നേട്ടം തന്നെയാണ് കൈവരിച്ചത്.