ഫോനി; ഒഡിഷയിൽ ഒന്നരക്കോടി ജനങ്ങളെ ബാധിച്ചതായും അഞ്ച് ലക്ഷം വീടുകൾ തകർന്നതായും റിപ്പോർട്ട്

ഫോനി; ഒഡിഷയിൽ ഒന്നരക്കോടി ജനങ്ങളെ ബാധിച്ചതായും അഞ്ച് ലക്ഷം വീടുകൾ തകർന്നതായും റിപ്പോർട്ട്

May 11, 2019 0 By Editor

ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റ് ഒഡിഷയിൽ ആകെ ഒന്നരക്കോടി ജനങ്ങളെ ബാധിച്ചതായും അഞ്ച് ലക്ഷം വീടുകൾ തകർന്നതായും റിപ്പോർട്ട്. ഒഡിഷയിലെ പുരിയിൽ മെയ് മൂന്നിനായിരുന്നു അതിരൂക്ഷമായ ചുഴലിക്കാറ്റ് പ്രവേശിച്ചത്.

ചുഴലിക്കാറ്റിൽ ആകെ 159 ബ്ലോക്കുകളും, 16,659 ഗ്രാമങ്ങളും 1,50,94,321 ജനങ്ങളും നേരിട്ട് ബാധിക്കപ്പെട്ടതായി സംസ്ഥാന സർക്കാർ ഏജൻസി തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദുരന്തബാധിത സംസ്ഥാനത്തെ 14 ജില്ലകളിലായി 5,08,467 വീടുകൾ തകർന്നതായും റിപ്പോർട്ടിൽ പറയുന്നു.ഫോനി ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് ആകെ 41 പേർ മരിച്ചു. അതിൽ 21 പേർ പുരിയിൽ നിന്നുള്ളവരായിരുന്നു.