തൂശൂര്‍ പൂരത്തിന് കൊടിയിറങ്ങി
തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി. ഉച്ചക്ക് പന്ത്രെണ്ടെ നാല്‍പതിന് പാറമേക്കാവ് - തിരുവന്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. മറ്റെല്ലാ ചടങ്ങുകള്‍ക്കുമെന്ന പോലെ ഇന്നത്തെ പകല്‍പൂരത്തിനും പതിനായിരക്കണക്കിന് പൂര…

തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി. ഉച്ചക്ക് പന്ത്രെണ്ടെ നാല്‍പതിന് പാറമേക്കാവ് - തിരുവന്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. മറ്റെല്ലാ ചടങ്ങുകള്‍ക്കുമെന്ന പോലെ ഇന്നത്തെ പകല്‍പൂരത്തിനും പതിനായിരക്കണക്കിന് പൂര പ്രേമികളാണെത്തിയത്.ഇന്നലെ രാത്രി കുടമാറ്റം കണ്ടവരാരും മടങ്ങിയില്ല. വെടിക്കെട്ടിനായി കാത്തിരുന്നു. പുലര്‍ച്ചെ ത്രസിപ്പിച്ച് വെടിക്കെട്ട്. ഏഴരക്ക് പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാരുടെ എഴുന്നള്ളത്ത് തുടങ്ങി. പാണ്ടിമേളം കൊട്ടിക്കയറി. ആരവമുതിര്‍ത്ത് മേളത്തിനൊപ്പം താളം പിടിച്ചു പൂരപ്രേമികള്‍.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പതിനായിരങ്ങള്‍ പകല്‍പൂര ആവശത്തില്‍ മതിമറന്നു. ഒന്നരയോടെ വെടിക്കെട്ടിന് തിരകൊളുത്തി. ആദ്യം തിരുവമ്പാടിയും പിറകെ പാറമേക്കാവും. ഭഗവതിമാര്‍ വടക്കും നാഥനെ വണങ്ങി മടങ്ങി, അടുത്ത പൂരത്തിന് കാണാമെന്ന് ഉറപ്പോടെ.