കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നര വയസുള്ള മകന്‍ പൊള്ളലേറ്റ നിലയില്‍;യുവതിയെയും കാമുകനെയും കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു

കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നര വയസുള്ള മകന്‍ പൊള്ളലേറ്റ നിലയില്‍. കോഴിക്കോട് നടക്കാവിലാണ് സംഭവം. യുവതിയെയും കാമുകനെയും കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു .
പാലക്കാട് സ്വദേശിനിയായ യുവതി അടുത്ത ബന്ധുവായ യുവാവിനൊപ്പം ഒന്നര മാസം മുന്നെയാണ് ഒളിച്ചോടിയത്. മൂന്നര വയസുള്ള മകനെയും കൂട്ടിയായിരുന്നു ഒളിച്ചോട്ടം.
ഭര്‍ത്താവും ബന്ധുക്കളും പാലക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ നടക്കാവിലുണ്ടെന്ന് മനസിലാക്കി.

തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയപ്പോഴാണ് ശരീരമാസകലം പൊള്ളറ്റേ നിലയില്‍ മൂന്നര വയസുകാരനെ കണ്ടെത്തിയത്.വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നടക്കാവ് പൊലിസും സ്ഥലത്തെത്തി .അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ബിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

ബൈക്കപകടത്തില്‍ പരിക്കേറ്റതാണന്നാണ് അമ്മയും കാമുകനും നല്‍കുന്ന വിശദീകരണം. എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *